ദുരിതങ്ങൾക്ക് അറുതിയായി; കൊപ്പം സ്വദേശി ജന്മനാട്ടിലെത്തി
text_fieldsകൊപ്പം സ്വദേശിയുടെ യാത്ര രേഖകൾ ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി നേതാക്കൾ ഹമദ് ടൗൺ ഏരിയ നേതാക്കൾക്ക് കൈമാറുന്നു
മനാമ: ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ രോഗംമൂലം ദുരിതമനുഭവിച്ചിരുന്ന പ്രവാസിയെ കെ.എം.സി.സി യുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തിച്ചു. ജോലിയും, താമസസ്ഥലവും നഷ്ടപ്പെട്ടു ഹമദ് ടൗൺ സൂഖ് വഖഫിൽ അലഞ്ഞു നടക്കുകയായിരുന്ന പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയെയാണ് രക്ഷപ്പെടുത്തി നാട്ടിലത്തിച്ചത്. ഹമദ് ടൗൺ സൂഖ് വഖഫിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന കാഞ്ഞങ്ങാട് സ്വദേശി ഹംസയാണ് വിഷയം കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല ഭാരവാഹികളെ അറിയിച്ചത്.
ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലവും, ട്രഷറർ ഹാരിസ് വി.വി. തൃത്താലയും, വൈസ് പ്രസിഡന്റ് ആഷിഖ് മേഴത്തൂരും ഏരിയ ഭാരവാഹികൾക്കൊപ്പം ഹമദ് ടൗണിൽ എത്തി ഇദ്ദേഹത്തെ കണ്ടെത്തി. ഫഹ്ദാൻ ഗ്രൂപ് ഇദ്ദേഹത്തിന്റെ വിസ റീക്യാൻസലേഷൻ ഉൾെപ്പടെ യാത്ര നടപടി ക്രമങ്ങൾ സൗജന്യമായി ചെയ്തു നൽകി.
ഷെരീഫിന് ആവശ്യമായ ചികിത്സയും മരുന്നുകളും മറ്റും ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റൽ സൗജന്യമായി നൽകി. യാത്രക്കുള്ള ടിക്കറ്റ് കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി നൽകി.
നാട്ടിലേക്ക് കൊണ്ടുപോവാൻ ആവശ്യമായ സാധനങ്ങളും സാമ്പത്തിക സഹായവും പാലക്കാട് ജില്ല കെ.എം.സി.സി പ്രവർത്തക സമിതി അംഗം അഷ്റഫ് മരുതൂരും , ശിഹാബ് പൊന്നാനിയും ഹമദ് ടൗൺ ഏരിയ നേതാക്കളും ചേർന്നു നൽകി. ഉമ്മയും സഹോദരനും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം വാടക വീട്ടിലാണ് നാട്ടിൽ കഴിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.