Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; ഗുരുവായൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
A native of Guruvayur passed away in Bahrain
cancel

മനാമ: ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ കലൂർ ഷാജി (49 )ആണ് ഞായറാഴ്ച രാവിലെ നിര്യാതനായത്. രാവിലെ എഴുന്നേറ്റപ്പോൾ കടുത്ത നടുവേദന അനുഭവ​പ്പെട്ട ഷാജി അധികം താമസിയാതെ കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ദേവ്ജി വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഷാജി 24 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം

അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. ഭാര്യ: സിംജ. മക്കൾ: അദ്വൈത, ദത്താത്രേയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ നടപടികൾ കമ്പനി അധികൃതരും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമും ചേർന്ന് നടത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Guruvayur passed away in Bahrain
Next Story