Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വിമ്മിങ്ങ് പൂളിൽ അപകടത്തിൽ പെട്ട് ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു

text_fields
bookmark_border
സ്വിമ്മിങ്ങ് പൂളിൽ അപകടത്തിൽ പെട്ട് ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു
cancel
camera_alt

അരുൺ രവീന്ദ്രൻ

മനാമ: ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് (48) മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.

സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിംഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിലെ അൽകോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമായിരുന്നു.

ഭാര്യ ഐശ്വര്യ. രണ്ടു കുട്ടികൾ. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസിൽദാർ). രണ്ടു സഹോദരിമാരുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.ആർ.എഫ് സഹായത്തോടെ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Alappuzha died in Bahrain after an accident in the swimming pool
Next Story