സി.എച്ച് സെൻററിന് ബൈക്ക് കൈമാറി
text_fieldsവടകര സി.എച്ച് സെൻററിനുള്ള എമർജൻസി ബൈക്ക് കൈമാറുന്നു
മനാമ: വടകര സി.എച്ച് സെൻറർ ബഹ്റൈൻ ചാപ്റ്റർ ജില്ല ആശുപത്രി കേന്ദ്രീകരിച്ചുള്ള അത്യാവശ്യ പ്രവർത്തനങ്ങൾക്കും വളൻറിയർ സേവന പ്രവർത്തനങ്ങൾക്കുമായി ബൈക്ക് കൈമാറി. കെ.എം.സി.സി ബഹ്റൈൻ സെക്രട്ടറിയും വടകര സി.എച്ച് സെൻറർ ജി.സി.സി കോഒാഡിനേറ്ററുമായ എ.പി. ഫൈസലും സി.എച്ച് സെൻറർ വടകര ജനറൽ സെക്രട്ടറി ഫദീല മൂസ ഹാജിയും ചേർന്ന് സി.എച്ച് സെൻറർ ചെയർമാൻ പാറക്കൽ അബ്ദുല്ലക്ക് കൈമാറി. ചാപ്റ്റർ ഭാരവാഹികളായ മുസ്തഫ മയ്യന്നൂർ, നാസർ ഹാജി പുളിയാവ്, സമീർ കീഴൽ, മുസ്തഫ കരുവാണ്ടി, സകരിയ എടച്ചേരി, ചാലിൽ കുഞ്ഞഹമ്മദ്, സിദ്ദീഖ് കുമ്മങ്കോട്, ഇബ്രാഹിം കാർത്തികപ്പള്ളി എന്നിവർ പങ്കെടുത്തു. സി.എച്ച് സെൻറർ മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് ബൈക്ക് സമർപ്പിച്ചത്. പരിപാടിയിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് ഉമ്മർ പണ്ടികശാല, അബൂബക്കർ അരിമ്പ്ര, സി.എച്ച് സെൻറർ ഭാരവാഹികൾ, ജി.സി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

