അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ ഐ.സി.എഫ് റിഫ സെൻട്രൽ മുൻ പ്രസിഡൻറും വെസ്റ്റ് റിഫ യൂനിറ്റ് പ്രസിഡൻറുമായിരുന്ന സൈനുദ്ദീൻ കോയ തങ്ങളെ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി അനുസ്മരിച്ചു. ഈസ്റ്റ് റിഫ സുന്നി സെൻററിൽ സംഘടിപ്പിച്ച പ്രാർഥന സദസ്സിന് ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് കെ.സി. സൈനുദ്ദീൻ സഖാഫി നേതൃത്വം നൽകി. മൂന്നു പതിറ്റാണ്ട് പ്രസ്ഥാനത്തിെൻറ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു സൈനുദ്ദീൻ കോയ തങ്ങളെന്ന് സൈനുദ്ദീൻ സഖാഫി അനുസ്മരിച്ചു.
ഐ.സി.എഫ് റിഫ സെൻട്രൽ പ്രസിഡൻറ് ശംസുദ്ദീൻ സുഹരിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എം. സുലൈമാൻ ഹാജി, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, അബ്ദുൽ സലാം മുസ്ലിയാർ, മമ്മുട്ടി മുസ്ലിയാർ, അലവി സൈനി തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ എറണാകുളം സ്വാഗതവും ഉമ്മർ ഹാജി പെരുമ്പടപ്പ് നന്ദിയും പറഞ്ഞു.

