മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; അഷ്റഫ് കുന്നത്തുപറമ്പിലിന് ബഹ്റൈൻ കെ.എം.സി.സി തിരൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം
text_fieldsപ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിനെ കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ആദരിക്കുന്നു
മനാമ: മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസജീവിതം നയിച്ച് ജോലിയിൽനിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽവെച്ച് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാന്നിധ്യത്തിൽ കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.
ബഹ്റൈൻ കെ.എം.സി.സിയുടെ നിറസാന്നിധ്യവും കെ.എം.സി.സിയുടെ സജീവ പ്രവർത്തകനുമാണ് അഷ്റഫ് കുന്നത്തുപറമ്പിൽ. കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കല അക്കാദമി ബഹ്റൈൻ ചാപ്റ്റർ തുടങ്ങി നിരവധി സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു. ദീർഘകാലമായി മനാമ പൊലീസ് കോർട്ടിൽ ജോലി ചെയ്തു വരികയായിരുന്ന അഷ്റഫ് സാഹിബ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.
കഴിഞ്ഞ ദിവസം കുടുംബസമേതം താൽക്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്രയയപ്പ് സംഗമത്തിൽ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ ഓർഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മർ ഉൾപ്പെടെ മലപ്പുറം ജില്ല ഭാരവാഹികൾ, തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ, ട്രഷറർ റഷീദ് പുന്നത്തല, ഓർഗനൈസിങ് സെക്രട്ടറി റമീസ് കൽപ, മണ്ഡലം ഭാരവാഹികളായ സുലൈമാൻ പട്ടർ നടക്കാവ്, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ദീൻ കുറ്റൂർ, റഷീദ് മുത്തൂർ, സലാം ചെമ്പ്ര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

