Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാഴികക്കല്ലായ...

നാഴികക്കല്ലായ ചരിത്രവർഷം

text_fields
bookmark_border
നാഴികക്കല്ലായ ചരിത്രവർഷം
cancel
camera_alt

പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ

ഇന്ത്യൻ അംബാസഡർ

മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇൗ അവസരത്തിൽ ബഹ്​റൈനിലെ ഇന്ത്യൻസമൂഹത്തിനും ഇന്ത്യയുടെ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഇത് നമുക്ക്​ ഒരു ചരിത്രവർഷമാണ്. പുരോഗമന ഇന്ത്യയുടെ 75 വർഷങ്ങളും രാജ്യത്തെ ജനങ്ങളുടെയും സംസ്​കാരത്തി​െൻറയും നേട്ടങ്ങളുടെയും മഹത്തായ പൈതൃകവും അനുസ്​മരിക്കാൻ രണ്ട് വർഷം നീളുന്ന 'ആസാദി കാ അമൃത് മഹോത്സവ' ത്തിന്​ ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 മാർച്ച് 12ന് തുടക്കംകുറിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതി​െൻറ സുവർണ ജൂബിലി ആഘോഷിക്കുന്നതിനാലും ഈ വർഷം പ്രത്യേക പ്രാധാന്യം കൈവരിക്കുന്നു.

സുവ്യക്​തം, ഇന്ത്യയുടെ മുന്നേറ്റം

സ്വാതന്ത്ര്യത്തിനുശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യയുടെ മുന്നേറ്റം സുവ്യക്​തമാണ്​. സാമൂഹിക-സാമ്പത്തിക രംഗത്തും ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഐ.ടി, ബിഗ് ഡാറ്റ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ തുടങ്ങി സകല മേഖലകളിലും അഭിമാനകരമായ നേട്ടമാണ്​ രാജ്യം കൈവരിച്ചത്​.

ആഗോള വിതരണശൃംഖലയുടെ ശക്തമായ കണ്ണിയായി 'ആത്മ നിർഭർ ഭാരത്' സംരംഭം ഇന്ത്യയെ നയിക്കുന്നു. ഇതോടൊപ്പം, സാമ്പത്തിക, ഘടനാപരമായ പരിഷ്​കാരങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന്​ നൽകിയ പ്രോത്സാഹനവും ഇന്ത്യയും ലോകവും തമ്മിൽ കൂടുതൽ വ്യാപാര -സാമ്പത്തിക സഹകരണത്തിനുള്ള അവസരങ്ങൾ തുറന്നു.

2020ലെ മഹാമാരിയുടെ കാലത്തും 64 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ്​ ഇന്ത്യയിലേക്ക്​ ഒഴുകിയെത്തിയത്​. ലോകത്തിലെ അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപമാണിത്​.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും നിക്ഷേപകരുടെ ആത്മവിശ്വാസവുമാണ്​ ഇത്​ പ്രതിഫലിക്കുന്നത്​.

വിജയകരമായ കോവിഡ്​ പ്രതിരോധം

ഇപ്പോഴും കോവിഡ് മഹാമാരിയോട്​ പൊരുതുകയാണ്​ നാം. പകർച്ചവ്യാധി ഉയർത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികൾ തരണംചെയ്യാൻ​ ഇരുരാജ്യങ്ങളും കൈക്കൊണ്ട ഒട്ടനവധി നടപടികൾ ക്രിയാത്​മക ഫലങ്ങളാണ്​ ഉളവാക്കിയത്​. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ്​ പദ്ധതിക്കാണ്​ ഇന്ത്യൻ സർക്കാർ തുടക്കംകുറിച്ചത്​. 500 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്​സിൻ ലഭിച്ചു. പ്രതിദിന കോവിഡ്​ നിരക്ക് 40,000ലേക്ക് കുത്തനെ കുറഞ്ഞു. രോഗമുക്​തി നിരക്ക്​ 97 ശതമാനത്തി​ലേക്ക്​ ഉയർന്നു.

മഹാമാരി തരണംചെയ്യുന്നതിൽ ഏറ്റവും വിജയകരമായ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. പ്രവാസിസമൂഹത്തോട്​ അനിതരസാധാരണമായ പരിപാലനയാണ്​ ബഹ്​റൈൻ കാണിച്ചത്​. ഇന്ത്യൻ പ്രവാസിസമൂഹമാണ്​ ഇതിൽ ഭൂരിപക്ഷവും. പൗരന്മാർക്ക് തുല്യമായി പ്രവാസികൾക്കും സൗജന്യ പ്രതിരോധ കുത്തിവെപ്പ്​ നൽകാൻ സന്നദ്ധമായ ബഹ്​റൈൻ ഭരണനേതൃത്വത്തിനും സർക്കാറിനും​ ഞാൻ നന്ദി അറിയിക്കുന്നു.

ഉഭയകക്ഷി ബന്ധം മുന്നോട്ട്​

മഹാമാരിക്കെതിരെ പോരാടുന്നതിൽ രണ്ട് രാജ്യങ്ങളും മികച്ച സഹകരണവും സഹവർത്തിത്വവും തുടരുകയാണ്​. മഹാമാരിമൂലം ഉണ്ടായ നിയന്ത്രണങ്ങൾക്കിടയിലും ആഴത്തിൽ വേരൂന്നിയ ബഹുമുഖ ഉഭയകക്ഷി സഹകരണം വർധിച്ചുവരുന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി ഈ വർഷം ഏപ്രിലിൽ ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയൻറ്​ കമീഷ​െൻറ മൂന്നാമത് യോഗത്തിന്​ ഇന്ത്യ സന്ദർശിച്ചു. ഉഭയകക്ഷി സഹകരണത്തി​െൻറ വൈവിധ്യമാർന്ന തലങ്ങളെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്​തു. കൂടാതെ, കോവിഡാനന്തര സാമ്പത്തിക പുനരുദ്ധാരണത്തിന്​ ഇരു സർക്കാറുകളും സ്വീകരിച്ച നിരവധി നടപടികൾ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ, ഐ.ടി, വിദ്യാഭ്യാസം, ടൂറിസം, ഹൈഡ്രോകാർബൺ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന്​ അവസരങ്ങൾ തുറന്നു. ബഹിരാകാശം, സമുദ്രസുരക്ഷ, പുനരുപയോഗിക്കാവുന്ന ഉൗർജം, ബിഗ് ഡാറ്റ, ഫിൻ‌ടെക് എന്നിവയുടെ വിവിധ മേഖലകളിലേക്ക് ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനും ഇരുപക്ഷവും തയാറെടുക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിൽ, ബഹ്​റൈനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരിക്കൽ കൂടി ഞാൻ എ​െൻറ ഹൃദ്യമായ അഭിവാദ്യങ്ങൾ അറിയിക്കുന്നു. ഒപ്പം, ഇരുരാജ്യങ്ങളുടെയും പുരോഗതിക്കും വികാസത്തിനും ഉഭയകക്ഷി ബന്ധത്തി​െൻറ വളർച്ചക്കും നിരന്തരമായ സംഭാവന നൽകുന്നതിന് നന്ദി അറിയിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തി​െൻറയും ധാരണയുടെയും സഹകരണത്തി​െൻറയും ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാൻ ഈ അവസരം ഞാൻ പ്രയോജനപ്പെടുത്ത​െട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landmark
News Summary - A landmark historical year
Next Story