ലൈസൻസില്ലാത്ത സാമ്പത്തിക ഇടപാടുകൾക്ക് 10 ലക്ഷം ദിനാർ പിഴയും തടവും
text_fieldsമനാമ: രാജ്യത്തെ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി) ലൈസൻസില്ലാതെ ധനകാര്യ സേവനങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടികൾ വരുന്നു. 2025ലെ 37ാം നമ്പർ നിയമ ഭേദഗതി പ്രകാരം, നിയമലംഘകർക്ക് കനത്ത പിഴയോ ജയിൽ ശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിങ്, ഇൻഷുറൻസ് അല്ലെങ്കിൽ മറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണ്.
ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ പദങ്ങളോ അല്ലെങ്കിൽ ധനകാര്യ സ്ഥാപനമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മറ്റ് വാക്കുകളോ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബ്രോക്കറേജ്, കൺസൾട്ടൻസി മേഖലകൾക്കും ഇത് ബാധകമാണ്. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് 10 ലക്ഷം ദിനാർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് പണം നൽകുന്നത് തടയുന്നതിനുമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈൻ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

