ഗ്രാൻഡ് പേരന്റ്സിനായി ഒരുദിനം മാറ്റിവെച്ച് ന്യൂ മിേല്ലനിയം സ്കൂൾ
text_fieldsമനാമ: ന്യൂ മിേല്ലനിയം സ്കൂളിൽ ഗ്രാൻഡ് പേരന്റ്സ് ദിനം ആചരിച്ചു. മുത്തശ്ശൻമാരെയും മുത്തശ്ശിമാരെയും സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർ ആദരവോടെയും നന്ദിയോടെയും സ്വീകരിച്ചു.
അസംബ്ലിയിൽ വിദ്യാർഥികൾ ഗ്രാൻഡ് പേരന്റ്സിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു. സന്നിഹിതരായ മുത്തശ്ശൻമാരും മുത്തശ്ശിമാരും കുട്ടികളെ അഭിനന്ദിച്ചു. രസകരമായ ഗെയിമുകളും മറ്റും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ ഗ്രാൻഡ് പേരന്റ്സിനെ നന്ദി അറിയിച്ചു. കുട്ടികൾ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. പരിപാടി അവിസ്മരണീയമാക്കിയതിന് പ്രിൻസിപ്പൽ, ജീവനക്കാർ, മാതാപിതാക്കൾ, മുത്തശ്ശിമാർ എന്നിവർക്ക് ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും നന്ദി പറഞ്ഞു.
