അനുശോചനയോഗം സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മനു അനുശോചനയോഗം
മനാമ: വോയ്സ് ഓഫ് ആലപ്പി സജീവപ്രവർത്തകനും വോയ്സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ. രാജന്റെ ആകസ്മിക വേർപാടിൽ വോയ്സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേക്ക് പോയ മനു വീടിനടുത്തുവെച്ച് ബൈക്കപകടത്തിലാണ് മരിച്ചത്. നാട്ടിലെത്തി ഒരാഴ്ചക്കുള്ളിലായിരുന്നു അപകടം. മുപ്പത്തഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം.
സൽമാനിയയിലെ കലവറ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ ട്രഷറർ ബോണി മുളപ്പാംപള്ളിൽ ആമുഖ അനുസ്മരണം നടത്തി. മൗനപ്രാർഥനക്കുശേഷം പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ വിങ് കൺവീനർ ജഗദീഷ് ശിവൻ, ബഹ്റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി അലക്സ് പൗലോസ്, മനുവിന്റെ അടുത്ത സുഹൃത്തും വോയ്സ് ഓഫ് ആലപ്പി അംഗവുമായ അഭിലാഷ് മണിയൻ, ലേഡീസ് വിങ്ങിനുവേണ്ടി എക്സിക്യൂട്ടീവ് അംഗം നന്ദന പ്രശോബ് ഉൾപ്പടെ നിരവധിപ്പേർ അനുസ്മരിച്ചു സംസാരിച്ചു.
വടംവലി ടീം അംഗമായിരുന്ന മനുവിന്റെ വിയോഗം ടീമിന് നികത്താനാവാത്ത വിടവാണെന്നും ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ മനു എല്ലാവർക്കും അനുജനെപ്പോലെയായിരുന്നെന്നും സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബു അനുസ്മരിച്ചു. വോയ്സ് ഓഫ് ആലപ്പി റിഫാ ഏരിയ അംഗമായിരുന്ന മനുവിന്റെ വിയോഗം തങ്ങൾക്കാർക്കും ഇപ്പോഴും ഉൾക്കൊള്ളനായിട്ടില്ലെന്ന് ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

