ശ്രാവണത്തിൽ ഇന്ന് "ചിത്ര" വസന്തം
text_fieldsമനാമ: മലയാളികളുടെ എക്കാലത്തെയും പ്രിയഗായിക കെ.എസ്. ചിത്രയുടെ ഗാനമേളയുമായി ഇത്തവണത്തെ ഓണാഘോഷമായ ശ്രാവണം അവിസ്മരണീയമാക്കാൻ ബഹ്റൈൻ കേരളീയ സമാജം ഒരുങ്ങി. ഇന്ന് വൈകുന്നേരം 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഗാനമേള.
ഇന്ത്യയിൽ മറ്റൊരു ഗായികയ്ക്കും ലഭിക്കാത്ത വിധം മുപ്പതിലധികം സംസ്ഥാന പുരസ്കാരങ്ങളും ആറ് ദേശീയ പുരസ്കാരങ്ങളും എണ്ണിയാൽ തീരാത്തത്ര അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള കെ.എസ് ചിത്രയെ 2005-ൽ പത്മശ്രീയും 2021-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. അംഗീകാരങ്ങളോടൊപ്പം ആരാധകസ്വീകാര്യതയും നേടിയ ചിത്രയോടൊപ്പം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും ഇന്നത്തെ സംഗീത വിരുന്നിൽ പങ്കു ചേരും.
കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിൻ്റെ വാനമ്പാടിയുടെ ഗാനമേള, ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരിക്കുമെന്നും കലാസ്നേഹികളായ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ് (ജനറൽ കൺവീനർ, ശ്രാവണം) 39291940
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

