‘ജി.എസ്.എസ് ലയം പൊന്നോണം 2026ന്’ വർണാഭ തുടക്കം
text_fields‘ജി.എസ്.എസ് ലയം പൊന്നോണം 2026’ ന്‍റെ ഉദ്ഘാടനം പ്രദീപ് പുറവങ്കര നിർവഹിക്കുന്നു
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘ജി.എസ്.എസ് ലയം പൊന്നോണം 2026ന്’ തുടക്കമായി. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ പത്ര പ്രവർത്തകന്‍ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലെ പശ്ചിമേഷൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ചെലവ് ചുരുക്കി സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന സഹജീവികളെ ചേർത്തു നിർത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രദീപ് പറയുകയുണ്ടായി.
തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ നാല് വിഭാഗങ്ങളായി 30 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. ഓണപ്പുടവ മത്സരത്തിൽ സോണിയ വിനു, നക്ഷത്ര ബിജു എന്നിവർ വിധികർത്താക്കളായിരുന്നു, നന്ദൻ അയിരൂരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകാർ തുടങ്ങിയവ ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി. ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് നന്ദിയും പറഞ്ഞു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു. വിനീത അരുൺ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഗസ്റ്റ് 14 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.00 മണി മുതൽ പായസ മത്സരവും, പായസമേളയും തുടർന്ന് 21 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് അത്തപ്പൂക്കള മത്സരവും, തുടർന്ന് സെപ്റ്റംബർ 4 ന് ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

