Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ സ​ഹ​ക​രി​ക്കും

text_fields
bookmark_border
A collaboration between the Department of Education and Boston University
cancel

മ​നാ​മ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ടീ​ച്ചേ​ഴ്​​സ് ട്രെ​യ്​​നി​ങ്​​ കോ​ള​ജും അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​നി​ലെ​ത്തി​യ ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്​​സി​റ്റി എ​ജു​​ക്കേ​ഷ​ൻ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ​ പ്ര​ഫ. ഡേ​വി​ഡ്​ ചാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ സ്വീ​ക​രി​ക്കു​ക​യും സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ മി​ക​വി​ന്​ ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ പി.​ജി കോ​ഴ്​​സ്​ ആ​രം​ഭി​ക്കും. ഇ​തു​വ​ഴി ബ​ഹ്​​റൈ​ന്​ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​വാ​ൽ ഇ​ബ്രാ​ഹിം അ​ൽ ഖാ​തി​ർ, ബ​ഹ്​​റൈ​ൻ ടീ​ച്ചേ​ഴ്​​സ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ്​ ഡോ. ​ലൂ​സി പൈ​ലി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education DepartmentCollaborationBoston University
News Summary - A collaboration between the Department of Education and Boston University
Next Story