തുമ്പമൺ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു
text_fieldsമനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ, സൗദിയ ചാപ്റ്ററിന്‍റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു.കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നടന്ന ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോണി സഖറിയ, വാർഡ് മെംബർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യ ക്രേന്ദ്രത്തെ പ്രതിനിധാനം ചെയ്ത് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വൈജയന്തിമാല, മെഡിക്കൽ ഓഫിസർ ഡോ. സുധി എന്നിവരും പങ്കെടുത്തു. തുമ്പമൺ അസോസിയേഷൻ പ്രസിഡന്‍റ് ജോജി ജോർജ് മാത്യു, രക്ഷാധികാരി വർഗീസ് മോടിയിൽ, സെക്രട്ടറി കണ്ണൻ, ജോ. സെക്രട്ടറി മോൻസി ബാബു, കോഓഡിനേറ്റർ അബി നിഥിൻ റെജി എന്നിവരും സന്നിഹിതരായിരുന്നു. പി.ആർ.ഒ ജോളി മാത്യു ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജനകരവും ഉപകാരപ്രദവുമായ രീതിയിലാണ് ഈ കുടിവെള്ള ജലസംഭരണി സ്ഥാപിച്ചിട്ടുള്ളത്. ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ അസോസിയേഷനുവേണ്ടി ഈ ശുദ്ധജല കുടിവെള്ള സംഭരണി സ്പോൺസർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

