Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാഹോദര്യത്തിന്റെയും...

സാഹോദര്യത്തിന്റെയും സ്നേഹത്തിന്‍റെയും ആഘോഷം

text_fields
bookmark_border
സാഹോദര്യത്തിന്റെയും സ്നേഹത്തിന്‍റെയും ആഘോഷം
cancel
camera_alt

വർഗീസ് കുര്യൻ

(ചെയർമാൻ, വി.കെ.എൽ അൽ നമൽ ഗ്രൂപ്)

സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്കൃഷ്ടമായ സന്ദേശം പകർന്നുനൽകി ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. വൈവിധ്യങ്ങൾക്കിടയിലും മനുഷ്യസമൂഹം ഒന്നാണെന്ന ഐക്യബോധമാണ് ഈ പുണ്യദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗോജ്ജ്വലമായ ഓർമ്മകളെ നെഞ്ചിലേറ്റുന്ന ഈ വേളയിൽ, ഹജ്ജിന്റെ ആത്മീയ ചൈതന്യത്തിൽ മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെയും നാം ആദരവോടെ സ്മരിക്കുന്നു. ആഘോഷങ്ങളിൽ മാനവികതയുടെ ആ ഉദാത്തമായ സംസ്കാരം എക്കാലവും നിലനിൽക്കേണ്ടതുണ്ട്.പ്രവാസികൾ എന്നും എല്ലാ ആഘോഷങ്ങളും ഒരുപോലെ കൊണ്ടാടുന്നവരാണ്. ആ സംസ്കാരമാണ് നമുക്ക് ആവശ്യം.

ഈ സുദിനത്തിൽ, ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും, ബഹ്‌റൈനിലെ പ്രിയപ്പെട്ട ജനങ്ങൾക്കും പ്രവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - A celebration of brotherhood and love
Next Story