Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളത്തിന്റെ...

കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ

text_fields
bookmark_border
കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
cancel

മനാമ: സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 2026-27 ലെ കേരള ബജറ്റ് ശക്തമായ അടിത്തറ പാകുന്നതാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും വി. കെ.എൽ ആൻഡ് അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.

തൊഴിൽ സൃഷ്ടിക്കും വ്യവസായ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ മികച്ചൊരു ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോൺ, ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക വളർച്ചാ പദ്ധതികൾ എന്നിവ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

​ഇൻകെൽ, കിൻഫ്ര തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ഊർജസ്വലമാക്കാനും പുതിയ പി.പി.പി മാതൃകയിലുള്ള കമ്പനികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടുതൽ സ്വകാര്യ-പ്രവാസി നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് ഇൻകെൽ ഡയറക്ടർ കൂടിയായ ഡോ. വർഗീസ് കുര്യൻ ചൂണ്ടിക്കാട്ടി.

​പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികളും ചെറുകിട സംരംഭകർക്ക് നൽകുന്ന പിന്തുണയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വരും നാളുകളിൽ വലിയ ഊർജമേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainKerala Budget 2026
News Summary - A budget that forms a strong foundation for Kerala's economic growth: Dr. Varghese Kurien
Next Story