ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല സമാപനം
text_fieldsബാഡ്മിന്റൺ വിജയികൾക്ക് മെഡൽ വിതരണം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂനിയർ ആൻഡ് സീനിയർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല പര്യവസാനം. അഞ്ചു ദിവസം നീണ്ട വാശിയേറിയ ടൂർണമെന്റിൽ നാനൂറോളം മത്സരങ്ങൾ നടന്നു. പ്രമുഖ ബിസിനസ് സ്ഥാപനമായ നാഷനൽ ട്രേഡിങ് ഹൗസ് സ്പോൺസർചെയ്ത മത്സരത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ അണിനിരന്നു.
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾപ്രകാരം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ. പുരുഷ ഡബിൾസ് -എലീറ്റ് വിഭാഗത്തിൽ, മൈക്കിൾ ഒട്ടേഗ ഒൻവെയും മുഹമ്മദ് ആഷിക് പി.എസും ചാമ്പ്യന്മാരായി. മുഹമ്മദ് ഒബൈദും അലി അഹമ്മദ് ഒബൈദും റണ്ണേഴ്സ് അപ് ആയി. സമാപന ചടങ്ങിൽ നാഷനൽ ട്രേഡിങ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കറും ബഹ്റൈൻ നാഷനൽ ബാഡ്മിന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദും മുഖ്യാതിഥികളായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണസമിതി അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് ചുമതലയുള്ള അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, മുൻ ഭരണസമിതി അംഗങ്ങളായ (സ്പോർട്സ്) രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രേമലത എൻ എസ്, ടൂർണമെന്റ് ഡയറക്ടർ ബിനു പാപ്പച്ചൻ, റഫറി ഷനിൽ അബ്ദുൾ റഹീം (ബാൻഡ്മിന്റൺ ഏഷ്യ), ജനറൽ കൺവീനർ ആദിൽ അഹമ്മദ്, കോഓർഡിനേറ്റർ ബിനോജ് മാത്യു എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് എസ്.നടരാജൻ എന്നിവർ മത്സരം ഉജ്ജ്വല വിജയമാക്കിയ കളിക്കാരെയും സംഘാടകരെയും അനുമോദിച്ചു. സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ ബാഡ്മിന്റൺ പ്രേമികൾക്കും സ്പോൺസർമാർക്കും, വിശാലമായ സമൂഹത്തിനും അവരുടെ വിലമതിക്കാനാവാത്ത പിന്തുണക്കും പങ്കാളിത്തത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.