രാജ്യത്ത് വൻ ലഹരിവേട്ട; 11 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
മനാമ: ബഹ്റൈനിൽ വിവിധ സ്ഥലങ്ങളിലെ കേസുകളിലായി 80,000 ബഹ്റൈൻ ദീനാർ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് പൊതുജനസുരക്ഷാ വിഭാഗത്തിന് കീഴിലുള്ള കുറ്റാന്വേഷണ വിഭാഗത്തിലെ ആന്റിനാർകോട്ടിക്സ് ഡയറക്ടറേറ്റ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായി 11 കിലോയിലധികം മയക്കുമരുന്നും സൈക്കോട്രോപിക് ലഹരി പദാർഥങ്ങളുമാണ് ഡയറക്ടറേറ്റ് കണ്ടെടുത്തത്.
കേസുകളിൽ വിവിധ രാജ്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെയും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ ഓപറേഷൻ പ്രതിഫലിപ്പിക്കുന്നത്. നിയമനടപടികൾ ആരംഭിച്ച് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

