സമസ്ത ബഹ്റൈൻ വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘം രൂപവത്കരണ പരിപാടിയിൽനിന്ന്
മനാമ: ‘ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക അന്തർദേശീയ മഹാസമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ പ്രൗഢമാക്കുന്നതിന് സമസ്ത ബഹ്റൈൻ വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചു.
സമ്മേളന കാലയളവിൽ വിവിധങ്ങളായ പരിപാടികൾ കമ്മിറ്റിക്ക് കീഴിൽ നടക്കും. മുഖ്യ രക്ഷാധികാരി: ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ. ചെയർമാൻ: വി.കെ. കുഞ്ഞിമുഹമ്മദാജി, ജനറൽ കൺവീനർ: എസ്.എം. അബ്ദുൽ വാഹിദ്, വർക്കിങ് കൺവീനർ: കെ.എം.എസ്. മൗലവി, ട്രഷറർ: ഇസ്മാഈൽ ഉമ്മുൽഹസം, പബ്ലിസിറ്റി ചെയർമാൻ: അബ്ദുൽ മജീദ് ചോലക്കോട്, കൺവീനർ: നവാസ് കുണ്ടറ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ: എസ്.കെ. നൗഷാദ്, കൺവീനർ ജഹ്ഫർ കൊയ്യോട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: അശ്റഫ് അൻവരി ചേലക്കര, കൺവീനർ: റബീഹ് ഫൈസി അമ്പലക്കടവ്, വളണ്ടിയർ വിങ് ചെയർമാൻ: സജീ പന്തക്കൽ, കൺവീനർ: സനാഫ് ഗുദൈബിയ, തഹിയ്യ ചീഫ് കോഡിനേറ്റർ: നവാസ് കുണ്ടറ. കൂടാതെ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, സമസ്ത ഏരിയ കമ്മിറ്റി നേതാക്കൾ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും ഉൾക്കൊള്ളുന്ന വിപുലമായ സ്വാഗതസംഘ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഉമ്മുൽ ഹസം ബേങ്കോക്ക് റസ്റ്റോറൻറ് ഹാളിൽ വെച്ച് നടന്ന ആദർശസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന കൺവീനർ ജസീൽ കമാലി ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. വി.കെ. കുഞ്ഞി മുഹമ്മദാജി അധ്യക്ഷത വഹിച്ചു. കെ.എം.എസ് മൗലവി പറവണ്ണ സ്വാഗതവും ബഷീർ ദാരിമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

