നബിയുടെ ജന്മദിനാഘോഷം; 51 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി
text_fieldsഫിറോസ് ഖാൻ (ചെയർമാൻ), മുഹമ്മദ് ബഷീർ അസ്ലമി (ജന. കൺവീനർ), മഹ്മൂദ് വയനാട് (ഫൈനാൻസ് സെക്രട്ടറി)
മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1500ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എഫ് ഇസാ ടൗൺ റീജ്യന്റെ കീഴിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
ഫിറോസ് ഖാൻ (ചെയർമാൻ), മുഹമ്മദ് റാഷിദ് ഫാളിലി (വൈസ് ചെയർമാൻ), മുഹമ്മദ് ബഷീർ അസ്ലമി (ജന. കൺവീനർ), അബ്ദുല്ല വള്ള്യാട് (ജോ: കൺവീനർ), മഹ്മൂദ് വയനാട് (ഫൈനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് സ്വാഗതസംഘത്തിന് രൂപം നൽകിയത്.
മദ്ഹു റസൂൽ പ്രഭാഷണം, പ്രവാചക പ്രകീർത്തനസദസ്സുകൾ, പ്രഭാതപ്രകീർത്തന സദസ്സുകൾ, സഹോദരസമുദായ സുഹൃത്തുക്കൾക്കായുള്ള സ്നേഹസംഗമങ്ങൾ, ഫാമിലി മീലാദ് സദസ്സുകൾ, യൂനിറ്റ് മീലാദ് സമ്മേളനങ്ങൾ, മീലാദ് ഫെസ്റ്റ്, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. സെപ്റ്റംബർ നാലിന് മദ്ഹുറസൂൽ സംഗമത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം രൂപവത്കരണത്തിൽ ഉസ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. സി.കെ. അഹമ്മദ് ഹാജി, ബഷീർ ആവള, മുഹമ്മദ് അലി കൊടുവള്ളി, അബ്ദുൽ ജലീൽ തലശ്ശേരി, ഫൈസൽ എറണാകുളം, മിദ്ലാജ് വടകര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

