ആർദ്രം 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു
text_fields‘ആർദ്രം-2025’ സ്വാഗതസംഘം അംഗങ്ങൾ
മനാമ: കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, ‘ആർദ്രം-2025’ എന്ന പേരിൽ ശിശുദിനത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ സ്നേഹ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കേരളത്തിലെ പ്രമുഖ മോട്ടിവേഷൻ സ്പീക്കറായ പി.എം.എ ഗഫൂർ ചടങ്ങിൽ മുഖ്യാതിഥിയാകും. ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ആർദ്രം എന്ന ദൃശ്യ ശ്രാവ്യാവിഷ്കാരവും അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. സൽമാനിയയിലെ കെ.സിറ്റി ബിസിനസ് ലോഞ്ചിൽ നടന്ന ചടങ്ങില്‍ പി.വി രാധാകൃഷ്ണ പിള്ള, ബിനു മണ്ണിൽ വർഗീസ്, ജോസഫ് ജോയ്, ഡോ. ബാബു രാമചന്ദ്രൻ, ജെയിംസ് ജോൺ, രാജു കല്ലുംപുറം, ഷംസുദ്ദീൻ വെള്ളികുളങ്ങര, ബിനു മണ്ണിൽ, സുബൈർ എം.എം എന്നിവർ രക്ഷാധികാരികളായും വർഗീസ് കാരക്കൽ, ഡോ. പി.വി ചെറിയാന്, സോമൻ ബേബി, സുബൈര്‍ കണ്ണൂര്‍, ബിനു കുന്നന്താനം, ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, പമ്പാവാസന്‍ നായര്‍, എബ്രഹാം ജോണ്‍, നജീബ് കടലായി, കെ.ടി സലീം, അബ്ദുൽറഹ്മാൻ അസീൽ, ഡോ. അനൂപ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും നിസാർ കൊല്ലം ചെയര്‍മാനും ഇ.വി. രാജീവൻ ജനറൽ കൺവീനറുമായാണ് സ്വാഗതസംഘം. ജമാൽ ഇരിങ്ങൽ, റഫീഖ് അബ്ദുല്ല, മോനി ഓടിക്കണ്ടത്തിൽ (വൈസ് ചെയർമാൻ). ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ് (കൺവീനർ). ഗഫൂർ കൈപ്പമംഗലം, സേവി മാത്തുണ്ണി, സഈദ് റമദാന് നദ്വി, പങ്കജ് നല്ലൂർ, അരുൾദാസ്, ബദറുദ്ദീൻ പൂവാർ, ഒ.കെ. കാസിം, ഷെമിലി പി. ജോണ്‍, എന്‍.കെ വീരമണി, അസൈനാര്‍ കളത്തിങ്ങല്‍, റസാഖ് മൂഴിക്കൽ, ഹാരിസ് പഴയങ്ങാടി, മുഹമ്മദ് നിയാസ്, എ.പി ഫൈസൽ, നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, അജ്മൽ ഷറഫുദ്ദീൻ, മണിക്കുട്ടൻ, മുസ്തഫ കുന്നുമ്മൽ, വിനു ക്രിസ്റ്റി, യു.കെ ബാലൻ, മനോജ് വടകര, അഷ്റഫ് കാട്ടിൽ പീടിക, എൻ.കെ മുഹമ്മദലി, അനസ് റഹീം, മൻഷീർ, അൻവർ നിലമ്പൂർ, സൽമാൻ, വി.കെ അനീസ്, സ്വാലിഹ് മുഹമ്മദ്, ജ്യോതിഷ് പണിക്കര്‍, ജമാൽ കുറ്റിക്കാട്ടിൽ, എഫ്.എം ഫൈസല്‍, നാസര്‍ മഞ്ചേരി ചെമ്പന്‍ ജലാല്‍, ജലീൽ അബ്ദുല്ല, പി.കെ ഇസ്ഹാഖ്, അഷ്കർ പൂഴിത്തല, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, കമാല്‍ മുഹിയിദ്ദീന്‍, സുധീര്‍ തിരുനിലത്ത്, ഫസലുൽ ഹഖ്, അബ്ദുൽ ഖാദർ മറാസീൽ, അഷ്റഫ് മായഞ്ചേരി, റഷീദ് മാഹി, മുജീബ് തണൽ, പി.ടി. ഹുസൈൻ വയനാട്, റഷീദ് മാഹി, ഹനീഫ് കടലൂർ, അബ്ദുൽ കരീം പി.വി.കെ, റഹീം കൈനോത്ത്, സി.എം മുഹമ്മദലി, ബോബി പാറയില്‍, അഷ്റഫ് നരിക്കോടൻ, ഫൈസൽ പട്ടാണ്ടി, ഇബ്രാഹിം അദ്ഹം, ഗഫൂർ മൂക്കൂതല, ജബ്ബാർ കുട്ടി, നൗഫൽ നന്തി, ജലീൽ ജെ.പി.കെ, അൻവർ ശൂരനാട്, അബ്ദുൽ സലാം, അൻവർ കണ്ണൂർ, കാസിം പാടത്തകയ്യിൽ, രഞ്ജി സത്യൻ, ജിജി മുജീബ്, നദീറ, റഹ്മത്ത്, ആസൂറ എന്നിവർ അംഗങ്ങളുമാണ്.
ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് പി.വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ചെയര്മാന് മജീദ് തണൽ, ജനറൽ സെക്രട്ടറി ഹംസ വി.എം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഫ്സൽ കളപ്പുരയിൽ, ട്രഷറർ ജാബിർ എം, സിറാജ് പള്ളിക്കര എന്നിവർ
നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

