Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം; ബഹ്റൈനിൽ 83 പ്രവാസികളെ നാടുകടത്തി

text_fields
bookmark_border
ഒരാഴ്ചയ്ക്കിടെ മുപ്പതോളം പേർ കസ്റ്റഡിയിൽ
നിയമലംഘനം; ബഹ്റൈനിൽ 83 പ്രവാസികളെ നാടുകടത്തി
cancel

മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുന്നു. മേയ് 10 മുതൽ 16 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 1,222 പരിശോധനാ കാമ്പെയ്നുകളിലും സന്ദർശനങ്ങളിലുമായി നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 83 പ്രവാസികളെ നാടുകടത്തുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും രാജ്യത്തെ താമസ നിയമങ്ങളും ലംഘിച്ചതുൾപ്പെടെയുള്ള നിരവധി ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിക്കപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായുള്ള സ്ഥാപനങ്ങളിലും കടകളിലും 1,186 പരിശോധനാ സന്ദർശനങ്ങളാണ് അതോറിറ്റി നടത്തിയത്. ഇതിനുപുറമെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 36 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 83 expatriates deported in Bahrain for violating the law
Next Story