Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് ഉടൻ തുറക്കണം; ബഹ്റൈൻ അടക്കം 80 രാജ്യങ്ങൾ

text_fields
bookmark_border
യു.എൻ ആസ്ഥാനത്ത് നടന്ന മാധ്യമസമ്മേളനത്തിൽ പങ്കെടുത്ത് ആഭ്യന്തരമന്ത്രി
ഹുർമുസ് ഉടൻ തുറക്കണം; ബഹ്റൈൻ അടക്കം 80 രാജ്യങ്ങൾ
cancel
camera_alt

പത്രസമ്മേളനത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനി സംസാരിക്കുന്നു

മനാമ: മേഖലയിലെ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ചും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം 2817 പൂർണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ബഹ്റൈനടക്കം 80 യു.എൻ അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പുനഃസ്ഥാപിക്കണമെന്നും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന മാധ്യമസമ്മേളനത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും പങ്കെടുത്തു.

മേഖലയിലെ സുരക്ഷാ ഭീഷണി മുൻപത്തേക്കാൾ ഗുരുതരമായി തുടരുകയാണെന്ന് ഡോ. അൽ സയാനി ചൂണ്ടിക്കാട്ടി. ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദിയോടുള്ള ബഹ്‌റൈന്റെ പൂർണ്ണ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു.

ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ആഗോള ഊർജ്ജ സുരക്ഷയ്ക്കും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നതായി 80 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂതികൾ യമനിൽ സൈനിക നടപടികൾ പുനരാരംഭിച്ചതിനെയും ചെങ്കടലിലും സൗദിയിലും തുടരുന്ന ആക്രമണങ്ങളെയും പ്രസ്താവന കഠിനമായി അപലപിച്ചു.

ബാബ് അൽ മന്ദബ് കടലിടുക്കിലേക്ക് ഹൂതികൾ കൂടുതൽ നീങ്ങുന്നത് ആഗോള കപ്പൽ ഗതാഗതത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും, ഇത് ലോകമെമ്പാടും വിലക്കയറ്റത്തിനും പട്ടിണിക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.

യു.എൻ പൊതുസഭയുടെ 81-ാം സെഷനോടനുബന്ധിച്ച് വിദേശകാര്യമന്ത്രി പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി, മാർഷൽ ഐലൻഡ്സ് വിദേശകാര്യ-വ്യാപാര മന്ത്രി കലാനി കനേകോ, ജർമ്മൻ വിദേശകാര്യ മന്ത്രി ഡോ. യോഹാൻ വാഡെഫുലു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 80 countries, including Bahrain, demand immediate reopening of Strait of Hormuz
Next Story