Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right8 ലക്ഷം ദീനാറിന്‍റെ...

8 ലക്ഷം ദീനാറിന്‍റെ സ്വർണവും വാച്ചുകളും കവർന്ന 7 പേർ പിടിയിൽ

text_fields
bookmark_border
8 ലക്ഷം ദീനാറിന്‍റെ സ്വർണവും വാച്ചുകളും കവർന്ന 7 പേർ പിടിയിൽ
cancel

മനാമ: മനാമയിലെ ഒരു വീട്ടിൽ നിന്ന് 8 ലക്ഷം ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും ആഡംബര വാച്ചുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ ഏഴ് യുവാക്കളെ പോലീസ് പിടികൂടി. 18നും 23നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വീട്ടുടമസ്ഥരും കുടുംബവും സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ച നിലയിൽ മോഷണമുതൽ പോലീസ് കണ്ടെടുത്തു. പിടിയിലായവരിൽ ഒരാൾ നിലവിൽ മറ്റൊരു സുരക്ഷ കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി. പിടികൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - 7 people arrested for stealing gold and watches worth 8 lakh dinars
Next Story