ജോ​ലി​ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​േ​മ്പാ​ൾ  മ​ല​യാ​ളി ന​ഴ്​​സി​നു​നേ​രെ ആ​ക്ര​മ​ണം

07:57 AM
20/02/2020
മ​നാ​മ: ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്​​സി​നു​നേ​രെ ആ​ക്ര​മ​ണം. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ ജോ​ലി​ചെ​യ്യു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി 1.50ഒാ​ടെ​യാ​ണ്​ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു​ സം​ശ​യി​ക്കു​ന്ന​യാ​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ​െച​യ്​​ത്​ വ​രു​ക​യാ​ണ്. 
വീ​ടി​ന്​ 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ വെ​ച്ചാ​ണ്​ യു​വ​തി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​റ്റ​ക്ക്​ ന​ട​ന്നു​വ​രു​േ​മ്പാ​ൾ ഒ​രു കെ​ട്ടി​ട​ത്തി​​െൻറ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ വെ​ച്ച്​ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി ത​ള്ളി​വീ​ഴ്​​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​ട്ട്​ അ​ടു​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ർ ഒാ​ടി​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി ഒാ​ടി ര​ക്ഷ​പ്പെ​ട്ടു. 
യു​വ​തി​യെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 
കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട യു​വ​തി​യു​ടെ ആ​ഭ​ര​ണ​മോ പ​ണ​മോ ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പൊ​ലീ​സ്​ യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. 
 
Loading...
COMMENTS