അ​നു​മ​തി​യി​ല്ലാ​ത്ത പ​രി​ശീ​ല​ന​ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ് 

07:56 AM
10/10/2019
മ​നാ​മ: അ​നു​മ​തി​യി​ല്ലാ​ത്ത പ​രി​ശീ​ല​ന​ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ, പ​ഠ​ന, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. അ​നു​മ​തി​യി​ല്ലാ​തെ ട്രെ​യ്നി​ങ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ പ​രാ​തി​ക​ളു​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ മ​ന്ത്രാ​ല​യം ഇ​ന്‍സ്​​റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ചു. പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് ട്രെ​യ്നി​ങ്ങി​ന് ശേ​ഷം സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്. അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ ട്രെ​യ്നി​ങ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി പ​ര​സ്യം ചെ​യ്യു​ന്ന​താ​യി മ​ന്ത്രാ​ല​യ​ത്തി​​െൻറ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം സൂ​ക്ഷ്​​മ​മാ​യി പ​ഠി​ച്ച​തി​ന്​ ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.
Loading...
COMMENTS