Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right52ാമ​ത് ബ​ഹ്‌​റൈ​ൻ...

52ാമ​ത് ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക ഫൈ​ൻ ആ​ർ​ട്‌​സ് എ​ക്‌​സി​ബി​ഷ​ന് തു​ട​ക്കം

text_fields
bookmark_border
52ാമ​ത് ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക ഫൈ​ൻ ആ​ർ​ട്‌​സ് എ​ക്‌​സി​ബി​ഷ​ന് തു​ട​ക്കം
cancel
camera_alt

52ാമ​ത് ബ​ഹ്‌​റൈ​ൻ വാ​ർ​ഷി​ക ഫൈ​ൻ ആ​ർ​ട്‌​സ് എ​ക്‌​സി​ബി​ഷ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ

സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ക​ലാ​പ​ര​മാ​യ മി​ക​വും വി​ളി​ച്ചോ​തു​ന്ന 52ാമ​ത് 'ബ​ഹ്‌​റൈ​ൻ ആ​നു​വ​ൽ ഫൈ​ൻ ആ​ർ​ട്‌​സ് എ​ക്‌​സി​ബി​ഷ​ന്' ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കു​വേ​ണ്ടി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ക​ല എ​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​ന്റെ വ്യ​ക്തി​ത്വ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ബ​ഹ്‌​റൈ​നി​ലെ ക​ലാ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് ഭ​ര​ണ​നേ​തൃ​ത്വം ന​ൽ​കു​ന്ന പി​ന്തു​ണ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 74 ദൃ​ശ്യ​ക​ലാ​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ൾ​ട്ടി​മീ​ഡി​യ ഡ്രോ​യി​ങ്ങു​ക​ൾ, വി​ഡി​യോ ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ൾ, ഫോ​ട്ടോ​ഗ്ര​ഫി, ശി​ൽ​പ​ക​ല തു​ട​ങ്ങി വി​വി​ധ ശൈ​ലി​ക​ളി​ലു​ള്ള സൃ​ഷ്ടി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 1972ൽ ​തു​ട​ക്ക​മാ​യ ഈ ​പ്ര​ദ​ർ​ശ​നം അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ബ​ഹ്‌​റൈ​നി​ലെ ക​ലാ​രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​വേ​ദി​യാ​ണ്.

രാ​ജ്യ​ത്തെ സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ഭ​ര​ണാ​ധി​കാ​രി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​ക്ക് ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibitionBahrainfine arts
News Summary - 52nd Bahrain Annual Fine Arts Exhibition begins
Next Story