ഒരാഴ്ചക്കിടെ 52 പ്രവാസികളെ നാടുകടത്തി
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 52 വിദേശികളെ ബഹ്റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.
തൊഴിൽവിപണിയുടെ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബർ രണ്ട് മുതൽ എട്ട് വരെ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 17 അനധികൃത തൊഴിലാളികളെ കണ്ടെത്തി. 1899 സംയുക്ത പരിശോധന കാമ്പയിനുകളാണ് നടത്തിയത്.
മുന്നാഴ്ചകളിൽ പിടിയിലായ 52 പേരെയാണ് നാടുകടത്തിയത്. തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് എൽ.എം.ആർ.എ ആവർത്തിച്ച് വ്യക്തമാക്കി.
അനധികൃത തൊഴിലാളി പ്രവർത്തനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ, എൽ.എം.ആർ.എ വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ തവാസുൽ എന്ന ഗവൺമെന്റ് നിർദേശങ്ങളും പരാതികളും സമർപ്പിക്കാനുള്ള സംവിധാനം വഴിയോ അറിയിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

