‘ഹോപ്പ് ബഹ്‌റൈന്‍’ ചികിത്​സ ധനസഹായം കൈമാറി

08:21 AM
09/06/2018

മനാമ: പ്രവാസിക്ക്​  ‘ഹോപ്പ് ബഹ്‌റൈന്‍’ ചികിത്​സ ധനസഹായം കൈമാറി.  
മസ്​തിഷ്​ഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചലനശേഷി നഷ്​ടപ്പെട്ട് സല്‍മാനിയ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന വടകര മുട്ടുങ്ങള്‍ കൈനാട്ടി സ്വദേശി പ്രീജാലയത്തില്‍ അജയനാണ്​ ‘ഹോപ്പ്’ ബഹ്‌റൈന്‍റെ ചികിത്സാ ധനസഹായം (രൂപ. 1,52,617) കൈമാറിയത്​. കഴിഞ്ഞ ദിവസം  എംബസിയുടെ സഹായത്താല്‍ നാട്ടിലേക്ക് കൊണ്ടുപോയ  അജയന്‍ കഴിഞ്ഞ രണ്ടര മാസത്തിലേറെയായി സല്‍മാനിയ ആശുപത്രിയില്‍ പകുതി ഓര്‍മ്മയിലും ചലനശേഷി നഷ്​ടപെട്ട അവസ്ഥയിലുമായിരുന്നു.  തുടര്‍ന്നും അജയന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ‘ഹോപ്പ്’ ഭാരവാഹികള്‍ അറിയിച്ചു.

Loading...
COMMENTS