500 കുഞ്ഞുങ്ങൾ; ആഘോഷമാക്കി കിംസ് ഹെൽത്ത് ഹോസ്പിറ്റൽ
text_fieldsഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടന്ന ആഘോഷപരിപാടിയിൽനിന്ന്
മനാമ: ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ 500ാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടന്നു. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും കമ്യൂണിറ്റി അംഗങ്ങളുമൊരുമിച്ചു. ആശുപത്രിയിൽ നടന്ന ആദ്യത്തെ പ്രസവത്തിൽ പിറന്ന കുട്ടിയും ചടങ്ങിനുണ്ടായിരുന്നു എന്നത് ഹൃദ്യമായി. ഡോക്ടർമാരുടെയും നഴ്സുമാരും മിഡ്വൈഫുമാരും മാതാപിതാക്കളും കുഞ്ഞുങ്ങളുമടക്കം ഒത്തുചേർന്നത് അവിസ്മരണീയ അനുഭവമായി മാറി.
ഹോസ്പിറ്റലിൽ പ്രസവ ശുശ്രൂഷ മാത്രമല്ല, പ്രതിമാസ ഗർഭകാല ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ബഹ്റൈനിലെ എല്ലാ രക്ഷിതാക്കൾക്കും സൗജന്യമായി ഈ പരിപാടികളിൽ പങ്കെടുക്കാം. ബ്രസ്റ്റ് ഫീഡിങ് കൺസൽട്ടന്റുമാർ, ലേബർ നഴ്സുമാർ, മിഡ്വൈഫുകൾ, ഗൈനക്കോളജിസ്റ്റുകൾ, നിയോനറ്റോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ എന്നിവരുൾപ്പെടെ നിരവധി വിദഗ്ധരുടെ ക്ലാസുകൾ ഈ പ്രോഗ്രാമുകളിലുണ്ട്.
വിലപ്പെട്ട ഉൾക്കാഴ്ചകളും അറിവും പകരുന്ന സെഷനുകളാണിത്. ഹോസ്പിറ്റലിന്റെ സൗജന്യ ഗർഭകാല പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 37763444 എന്ന നമ്പറിൽ വാട്സ്ആപ് വഴി മെറ്റേണിറ്റി കോഓഡിനേറ്ററുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

