Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ഴി​ഞ്ഞ വ​ർ​ഷം...

ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ 49 പ​രാ​തി​ക​ൾ

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ 49 പ​രാ​തി​ക​ൾ
cancel

മ​നാ​മ: ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​നി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളെ​യും അ​തി​ക്ര​മ​ങ്ങ​ളെ​യും കു​റി​ച്ച് 49 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ് (എ​സ്.​ഐ.​യു) അ​റി​യി​ച്ചു. പീ​ഡ​നം, അ​മി​ത ബ​ല​പ്ര​യോ​ഗം, മോ​ശം പെ​രു​മാ​റ്റം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യൂ​നി​റ്റ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​ത്.

നേ​രി​ട്ടു​ള്ള പ​രാ​തി​ക​ൾ​ക്ക് പു​റ​മെ വെ​ബ്‌​സൈ​റ്റ്, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​മാ​ണ് ഈ ​പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൈ​മാ​റി​യ​വ​യാ​ണ്. 2025ൽ ​ല​ഭി​ച്ച 49 പ​രാ​തി​ക​ളി​ൽ 10 പേ​ർ മാ​ത്ര​മാ​ണ് വി​ദേ​ശി​ക​ൾ. 2024ൽ 39 ​പ​രാ​തി​ക​ളാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. 2017ൽ 136 ​പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്തു​നി​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് പ്ര​കാ​രം 52 പ​രാ​തി​ക്കാ​രു​ടെ​യും 44 സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു. 45 പ്ര​തി​ക​ളെ​യും 59 സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും ചോ​ദ്യം​ചെ​യ്തു.

അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു ഓ​ഫി​സ​റും ഉ​ൾ​പ്പെ​ട്ട മൂ​ന്ന് കേ​സു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പൊ​ലീ​സ് കോ​ട​തി​ക​ളി​ലേ​ക്ക് മാ​റ്റി. മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ൾ ക്രി​മി​ന​ൽ കോ​ട​തി​ക​ളി​ലേ​ക്ക് കൈ​മാ​റി. മ​റ്റ് ഒ​മ്പ​ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ്ര​മോ​ഷ​ൻ ത​ട​യു​ക, ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കു​ക, താ​ക്കീ​ത് ന​ൽ​കു​ക എ​ന്നി​വ​യാ​യി​രു​ന്നു ശി​ക്ഷ​ക​ൾ. ബ​ഹ്റൈ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ക​മീ​ഷ​ൻ ഓ​ഫ് ഇ​ൻ​ക്വ​യ​റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം 2012ലാ​ണ് എ​സ്.​ഐ.​യു രൂ​പ​വ​ത്ക​രി​ച്ച​ത്.

സു​ര​ക്ഷ സേ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന്റെ ദൗ​ത്യം. നി​ങ്ങ​ൾ​ക്കോ നി​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യാ​ൽ താ​ഴെ പ​റ​യു​ന്ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രാ​തി​പ്പെ​ടാം: ഫോ​ൺ: 17570097, 17570065 ഇ​മെ​യി​ൽ: contact@siu.gov.bh.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police brutalityBahrain Newsgulf news malayalam
News Summary - 49 complaints against police brutality last year
Next Story