Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 3:50 AM GMT Updated On
date_range 26 May 2023 3:50 AM GMTജി.സി.സി യുടെ 42 വർഷങ്ങൾ അഭിമാനകരമെന്ന് ഹമദ് രാജാവ്
text_fieldsbookmark_border
മനാമ: ജി.സി.സി കൂട്ടായ്മ മേഖലക്ക് നൽകുന്ന കരുത്ത് വലുതാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ, യു.എ.ഇ സംയുക്ത സേനയുടെ ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി രൂപവത്കരണത്തിന്റെ 42 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ ഈ കൂട്ടായ്മ മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. ജി.സി.സി രാഷ്ട്ര നേതാക്കൾക്ക് ആശംസകൾ നേർന്ന അദ്ദേഹം വിവിധ ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുള്ള ഒത്തൊരുമയും സാഹോദര്യവും കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
Next Story