ബഹ്റൈനി കുടുംബങ്ങൾക്ക് 40,000 വീടുകൾ: ലക്ഷ്യം പൂർത്തീകരിച്ചു
text_fieldsഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സൽമാൻ സിറ്റിയിൽ സന്ദർശനം നടത്തുന്നു
മനാമ: അർഹരായ ബഹ്റൈനി കുടുംബങ്ങൾക്ക് 40,000 വീടുകൾ നൽകുകയെന്ന ലക്ഷ്യം പൂർത്തീകരിച്ചതായി ഉപപ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മന്ത്രിസഭ സമിതി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
ബഹ്റൈനി കുടുംബങ്ങൾക്ക് വീടുകൾ നൽകാനുള്ള ഹമദ് രാജാവിന്റെ കൽപന അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയത്.സൽമാൻ സിറ്റിയിലെ ഭവനപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലഫ്, വൈദ്യുതി, ജലകാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൽമാൻ സിറ്റിയുടെ സമ്പന്നമായ വൈവിധ്യത്തെ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല പ്രശംസിച്ചു. മികച്ച റോഡ് ശൃംഖല, ജലാശയങ്ങൾ, പൊതു ബീച്ചുകൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.