Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ ബലിപെരുന്നാൾ അവധി 4 ദിവസം; പ്രഖ്യാപിച്ച് കിരീടാവകാശി

text_fields
bookmark_border
മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി
ബഹ്റൈനിൽ ബലിപെരുന്നാൾ അവധി 4 ദിവസം; പ്രഖ്യാപിച്ച് കിരീടാവകാശി
cancel

മനാമ: ബഹ്റൈനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ഔദ്യോഗിക അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്.

സർക്കുലർ പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറഫാ ദിനവും ഈദ് ദിനവും തൊട്ടടുത്ത രണ്ട് ദിവസങ്ങളും ഉൾപ്പെടെ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) അവധിയായിരിക്കും. എന്നാൽ സർക്കാർ മേഖലയിലുള്ളവർക്ക് തുടർച്ചയായ 6 ദിവസം അവധി ലഭിക്കും.

വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച (മെയ് 29) ഈദ് അവധിയുടെ ഭാഗമായി വരുന്നതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സർക്കാർ മേഖലയിൽ ഉള്ളവർക്ക് ശനിയാഴ്ചയും (മെയ് 30) ചേർന്ന് തുടർച്ചയായ ദിവസങ്ങളിലാണ് അവധി ലഭിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 4-day Eid Al Adha holiday in Bahrain; announced by Crown Prince
Next Story