Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂ​ന്നാ​മ​ത്...

മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി: പു​തു​പ്പ​ള്ളി ജേ​താ​ക്ക​ൾ

text_fields
bookmark_border
മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി: പു​തു​പ്പ​ള്ളി ജേ​താ​ക്ക​ൾ
cancel
camera_alt

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി വി​ജ​യി​ക​ളാ​യ പു​തു​പ്പ​ള്ളി ടീം

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റീ​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മ​ണ​ർ​കാ​ട് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പു​തു​പ്പ​ള്ളി ടീം ​ജേ​താ​ക്ക​ളാ​യി. ഉ​ച്ച​ക്ക് 1.30ന് ​ആ​രം​ഭി​ച്ച ഫൈ​ന​ൽ മ​ത്സ​രം എ​ക്കോ​ടെ​ക് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ല​സ് വി​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​കെ.​എ​ൻ.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് റോ​ബി​ൻ എ​ബ്ര​ഹാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മാ​സ് എം.​പി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഐ.​സി.​ആ​ർ.​എ​ഫ് സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, പ​ഴ​യ​കാ​ല നാ​ട​ൻ പ​ന്തു​ക​ളി താ​രം കെ.​ഇ. ഈ​ശോ ഈ​രേ​ച്ചേ​രി​ൽ, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, കോ​ട്ട​യം പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, സ്റ്റാ​ർ വി​ഷ​ൻ ചെ​യ​ർ​മാ​ൻ സേ​തു​രാ​ജ് ക​ട​യ്ക്ക​ൽ, ലാ​ൽ കെ​യേ​ഴ്‌​സ് ചാ​രി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ് ഫി​ലി​പ്പ്, ഒ.​ഐ.​സി.​സി കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്റ് സി​ജു പു​ന്ന​വേ​ലി, മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ്, കു​ടും​ബ​സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്ക്തോ​ട്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സെ​യ്ദ് ഹ​നീ​ഫ്, കെ.​എ​ൻ.​ബി.​എ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് കു​രു​വി​ള, കെ.​എ​ൻ.​ബി.​എ പ്ര​സി​ഡ​ന്റ് മോ​ബി കു​ര്യ​ക്കോ​സ് എ​ന്നി​വ​ർ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ബി.​കെ.​എ​ൻ.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര സ്വാ​ഗ​ത​വും ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​ബി കാ​ലാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി പു​തു​പ്പ​ള്ളി ടീ​മി​ലെ സ്മി​നു​വി​നെ​യും മി​ക​ച്ച പി​ടി​ത്ത​ക്കാ​ര​നാ​യി പു​തു​പ്പ​ള്ളി ടീ​മി​ലെ ആ​ന്റോ​യെ​യും മി​ക​ച്ച പൊ​ക്കി​വെ​ട്ടു​കാ​ര​നാ​യി ച​മ്പ​ക്ക​ര ടീ​മി​ലെ ശ്രീ​രാ​ജി​നെ​യും മി​ക​ച്ച കാ​ല​ടി​ക്കാ​ര​നാ​യി മ​ണ​ർ​കാ​ട് ടീ​മി​ലെ ബി​നു​വി​നെ​യും മി​ക​ച്ച കൈ​വെ​ട്ടു​കാ​ര​നാ​യി ച​മ്പ​ക്ക​ര ടീ​മി​ലെ ശ്രീ​രാ​ജി​നെ​യും ന​വാ​ഗ​ത പ്ര​തി​ഭ​യാ​യി മ​ണ​ർ​കാ​ട് ടീ​മി​ലെ ബി​നു​വി​നെ​യും ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി പു​തു​പ്പ​ള്ളി ടീ​മി​ലെ സ്മി​നു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation CupPuthupalli
News Summary - 3rd Federation Cup: Puthupalli winners
Next Story