മനം കവർന്ന് ‘യാനൻവത് ഒസാമ’; മൂന്നാം ബഹ്റൈന്‍ തിയറ്റര്‍ ഫെസ്റ്റിവലിന് സമാപനം
text_fieldsനാടകത്തിൽനിന്നുള്ള രംഗം
മനാമ: അൽ ബയാദർ തിയറ്റർ അവതരിപ്പിച്ച ‘യാനൻവത് ഒസാമ’ എന്ന നാടകത്തോടെ മൂന്നാം ബഹ്റൈൻ തിയറ്റർ ഫെസ്റ്റിവലിന് സമാപനം. കൾച്ചറൽ ഹാളിൽ അരങ്ങേറിയ നാടകം കാണാൻ വലിയ ജനസഞ്ചയമുണ്ടായിരുന്നു. അദേൽ ജൗഹർ രചനയും അബ്ദുല്ല അൽ ദർസി സംവിധാനവും നിർവഹിച്ച നാടകം നാടകീയതയും സസ്പെൻസും പ്രദാനം ചെയ്തു.
ബഹ്റൈൻ തിയറ്ററിനെ സമ്പന്നമാക്കുന്നതിൽ മുൻകൈയെടുത്തതിന് അൽ ബയാദർ തിയറ്ററിനെ ബഹ്റൈൻ തിയറ്റർ യൂനിയനെ പ്രതിനിധീകരിച്ച് അഡെൽ ഷംസ് ആദരിച്ചു. മത്സരം, സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി ഗൾഫ് തിയറ്ററുകളിൽനിന്നുള്ള ഭാവി പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അദേൽ ജൗഹർ പറഞ്ഞു.
ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ റീഫ് തിയറ്ററിന്റെ റബാബ് മഹ്ദി എഴുതി അലി മര്‍ഹൂണ്‍ സംവിധാനം ചെയ്ത നാടകമാണിത്.
അഭിനേതാക്കളായ അഖീല്‍ അല്‍ മജീദ്, അലി മര്‍ഹൂണ്‍, മരിജ റാക്കിച്ച് എന്നിവരുടെ മികച്ച പ്രകടനങ്ങളും ആവിഷ്കാര നിലവാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്. കലാപരമായ ഹസ്സന് ഷംസിന്റെ സ്കോര്‍, അബ്ദുൽ റഹ്മാന് അല്‍ റുവൈയുടെ സെറ്റ് ഡിസൈന്‍, അബ്ദുല്ല അല്‍ ബക്രിയുടെ പ്രകാശ ക്രമീകരണം, അമീറ സുലൈലിന്റെ വസ്ത്രാലങ്കാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

