രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേള
text_fieldsഓട്ടം ഫെയർ (ഫയൽചിത്രം)
മനാമ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ 35ാമത് ഓട്ടം ഫെയറിന് സഖീറിലെ എക്സിബിഷൻ വേൾഡിൽ ജനുവരി 23ന് തുടക്കമാകും. ഫെബ്രുവരി 1 വരെ നടക്കുന്ന മേളയിൽ 20 രാജ്യങ്ങളിൽനിന്ന് 608 ലധികം പവിലിയനുകളുണ്ടാകും. കഴിഞ്ഞ വർഷം 16 രാജ്യങ്ങളിൽനിന്നായി 557 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്.
സഖീറിലെ എക്സിബിഷൻ വേൾഡിൽ വിശാലമായ സ്ഥലത്താണ് ഫെയർ ഒരുക്കുന്നത്. മുൻ വർഷങ്ങളെക്കാൾ കൂടുതൽ പേർ ഇക്കുറി ബഹ്റൈനകത്തുനിന്നും പുറത്തുനിന്നും ഫെയർ സന്ദർശിക്കാനെത്തുമെന്നാണ് പ്രതീക്ഷ. മേഖലയിലെതന്നെ ഏറ്റവും വലിയ ഉപഭോക്തൃ മേളയായി ഇത് വിലയിരുത്തപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
18,000 ചതുരശ്ര മീറ്ററിൽ സംവിധാനിച്ചിരിക്കുന്ന സ്റ്റാളുകളിൽ വിവിധ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കുന്നത്. രാജ്യത്തെ റീട്ടെയിൽ മേഖലയിൽനിന്നുള്ള തുണിത്തരങ്ങൾ, ഫർണിച്ചർ, ഭക്ഷണ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സാധനങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ, അലങ്കാരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ പ്രദർശനത്തിലുണ്ടാകും.
സാറാ ബുഹിജി
എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന എക്സിബിഷനുകളുടെ അജണ്ടയിലെ പ്രധാന പരിപാടികളിലൊന്നായാണ് ഈ മേള കണക്കാക്കപ്പെടുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവും ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ ബോർഡ് ചെയർപെഴ്സണുമായ സാറാ ബുഹിജി പറഞ്ഞു. പ്രാദേശിക, രാജ്യാന്തര ഉൽപന്നങ്ങളുടെ വലിയ ശേഖരംതന്നെ ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. കുടുംബങ്ങൾക്ക് യോജിക്കുന്ന വിനോദപരിപാടികളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

