മനുഷ്യാവകാശ പാരിസ് പ്രഖ്യാപനത്തിന്റെ 30ാം വാർഷികത്തിൽ ബഹ്റൈൻ പങ്കാളിയായി
text_fieldsമനാമ: മനുഷ്യാവകാശ മേഖലയിലെ പാരിസ് പ്രഖ്യാപനത്തിന്റെ 30ാമത് വാർഷികത്തിലും മനുഷ്യാവകാശ അന്താരാഷ്ട്ര പ്രഖ്യാപനത്തിന്റെ 75ാമത് വാർഷിക ചടങ്ങുകളിലും ബഹ്റൈൻ പങ്കാളിയായി.
ഇന്ത്യയിൽ നടന്ന ഏഷ്യ-പസഫിക് ഫോറത്തിന്റെ 28ാമത് യോഗത്തിന്റെ രണ്ടാം ദിവസത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൺ റൈറ്റ്സ് ചെയർമാൻ അലി അഹ്മദ് അദ്ദിറാസി, ഉപദേഷ്ടാവ് ഗാനിം ഷാഹീൻ എന്നിവരാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് ഫോറത്തിൽ ചടങ്ങുകളിൽ പങ്കെടുത്തത്.
മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആധാരമായി വർത്തിക്കുന്ന ഒന്നാണ് പാരിസ് പ്രഖ്യാപനമെന്ന് യോഗം വിലയിരുത്തി. വിവിധ രാജ്യങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കാനും മനുഷ്യാവകാശ മേഖലയിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനും യോഗം ആഹ്വാനംചെയ്തു. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിൽ മനുഷ്യാവകാശ സൊസൈറ്റികളും സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും തീരുമാനിച്ചു. മുഴുവൻ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് സർക്കാറിന്റെ പിന്തുണ അനിവാര്യമാണെന്നും ഇന്ത്യൻ പ്രഖ്യാപനം ഊന്നിപ്പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.