പിടിച്ചെടുത്ത 3000 കിലോഗ്രാമോളം കടൽമത്സ്യം ലേലംചെയ്തു
text_fieldsമനാമ: ബഹ്റൈനിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്ത 3000 കിലോഗ്രാമോളം കടൽമത്സ്യം ലേലംചെയ്ത് വിറ്റു. ഈ വർഷം ഇതുവരെ 64 നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്. ബഹ്റൈൻ തീരത്ത് നിയമവിരുദ്ധമായ എല്ലാത്തരം മത്സ്യബന്ധന രീതികളും കർശനമായി തടയുമെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. സമുദ്രസുരക്ഷയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിയമം ലംഘിച്ചവരിൽനിന്ന് പിടിച്ചെടുത്ത ചെമ്മീനും അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കുന്ന ട്രോൾവലകളും ഉൾപ്പെടുന്നു. ഇത് രാജ്യത്ത് നിരോധിച്ചിട്ടുള്ള മത്സ്യബന്ധന രീതിയാണ്. സാഫി, ഷേരി, അൻഡക് എന്നീ മത്സ്യങ്ങൾക്കും ചെമ്മീൻ പിടിക്കുന്നതിനും നിലവിൽ രാജ്യത്ത് വിലക്കുണ്ട്. സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എല്ലാ മത്സ്യത്തൊഴിലാളികളും നിയമം പാലിക്കണമെന്നും ആവശ്യമായ രേഖകൾ കൈവശംവെക്കണമെന്നും കോസ്റ്റ്ഗാർഡ് നിർദേശിച്ചു. ലേലത്തിൽനിന്നുള്ള വരുമാനം ഖജനാവിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

