296 കിലോഗ്രാം അനധികൃത ചെമ്മീൻ പിടികൂടി
text_fieldsകോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത അനധികൃത ചെമ്മീൻ
മനാമ: ബഹ്റൈൻ തീരത്ത് അനധികൃതമായി വല ഉപയോഗിച്ച് പിടിച്ചെടുത്ത 296 കിലോഗ്രാം ചെമ്മീനുമായി മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മൽക്കിയ തീരത്തുവെച്ചാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി മീൻപിടിക്കാനായി ഉപയോഗിച്ച വലയും ചെമ്മീനും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. സംഭവത്തിൽ നിയമപരമായ നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിന് കർശന നിരീക്ഷണങ്ങൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

