റമദാനിൽ ജുമുഅക്കായി 28 പള്ളികൾകൂടി താൽക്കാലികമായി അനുവദിച്ചു
text_fieldsബഹ്റൈൻ ഗ്രാൻഡ് മസ്ജിദ്
മനാമ: വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികളുടെ വർധിച്ച തിരക്ക് പരിഗണിച്ച് രാജ്യത്തെ 28 പള്ളികൾക്കുകൂടി വെള്ളിയാഴ്ച പ്രാർഥനകൾ നടത്താൻ സുന്നി എൻഡോവ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലിക അനുമതി നൽകി. റമദാനിലെ ആദ്യ വെള്ളിയാഴ്ചമുതൽ ഈ പള്ളികളിൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കും.
റമദാൻ മാസത്തിൽ നിലവിലുള്ള ജുമുഅ പള്ളികളിലെ തിരക്ക് കുറയ്ക്കാനും വിശ്വാസികൾക്ക് സ്വന്തം പ്രദേശങ്ങളിൽതന്നെ പ്രാർഥനാ സൗകര്യം ഒരുക്കാനുമാണ് ഈ നടപടിയെന്ന് സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് അൽ ഹജ്രി അറിയിച്ചു. വിശ്വാസികൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ പ്രാർഥനകൾ നിർവഹിക്കുന്നതിന് പള്ളികളിൽ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായും അധികൃതർ അറിയിച്ചു.
മുഹറഖ് ഗവർണറേറ്റ്
അൽ ബുറൈശിദ് മസ്ജിദ്, ഹയാ ബിൻത് മുഹമ്മദ് അൽ ബുഫ്ലാസ മസ്ജിദ് (ഹിദ്ദ്), ആഇഷ അൽ റാഷിദ് മസ്ജിദ് (ദിയാർ അൽ മുഹറഖ്), ഉമ്മുഹാത്തുൽ മുഅ്മിനീൻ മസ്ജിദ്, ഒസാമ ബിൻ സായിദ് മസ്ജിദ് (അറാദ്), അൽ ബിൻ ഖാദർ മസ്ജിദ്, അലി ബിൻ ഇബ്രാഹിം അൽ സയാനി മസ്ജിദ് (മുഹറഖ്), ഉമർ ബിൻ അബ്ദുൽ അസീസ് മസ്ജിദ്, സൗത്ത് ബുസൈത്തീൻ മസ്ജിദ്, ഹെസ്സ ബിൻത് ഖലീഫ അൽ അമാരി മസ്ജിദ് (ബുസൈത്തീൻ).
സതേൺ ഗവർണറേറ്റ് (റിഫ, ഇസ ടൗൺ)
അൽ ഇഖ്ലാസ് മസ്ജിദ് (ഇസ ടൗൺ), ബദ്രിയ ജാഫർ അൽ മർബതി മസ്ജിദ് (ബുഹൈർ), ഈസ ബിൻ ഈസ മസ്ജിദ്, ശൈഖ് അലി ബിൻ ഖലീഫ അൽ ഖലീഫ മസ്ജിദ്, ശൈഖ് ഖലീഫ ബിൻ മുഹമ്മദ് മസ്ജിദ്, അൽ ബുക്കുവാര മസ്ജിദ്, അബു അബ്ദുള്ള സൽമാൻ അൽ ഫാരിസി മസ്ജിദ്, ഹജ്ജിയാത്തിലെ അൽ മുഹാജിരീൻ മസ്ജിദ്, ഹുനൈൻ മസ്ജിദ്, അമർ ബിൻ അൽ ആസ് മസ്ജിദ് (ഈസ്റ്റ് റിഫ), ശൈഖ ഫാത്തിമ ബിൻത് അഹമ്മദ് അൽ ഖലീഫ മസ്ജിദ് (സല്ലാഖ്).
നോർത്തേൺ ഗവർണറേറ്റ് (ഹമദ് ടൗൺ)
അൽ ദുവൈസാൻ മസ്ജിദ് (റൗണ്ട് എബൗട്ട് 1), അൽ അസീസ് മസ്ജിദ് (റൗണ്ട് എബൗട്ട് 5), അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദ് (റൗണ്ട് എബൗട്ട് 10), അബു അയ്യൂബ് അൽ അൻസാരി മസ്ജിദ്, അസ്മ ബിൻത് അബി ബക്കർ മസ്ജിദ്, ഹംസ ബിൻ അബ്ദുൽ മുത്തലിബ് മസ്ജിദ് (റൗണ്ട് എബൗട്ട് 21).
ക്യാപിറ്റൽ ഗവർണറേറ്റ് സഅദ് ബിൻ അബി വഖാസ് പള്ളി (ഉമ്മുൽ ഹസം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

