Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ഷ​ന​ൽ ആ​ക്ഷ​ൻ...

നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​റി​ന്റെ 25ാം വാ​ർ​ഷി​കം; വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

text_fields
bookmark_border
നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​റി​ന്റെ 25ാം വാ​ർ​ഷി​കം; വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം
cancel
camera_alt

നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​റി​ന്റെ 25ാം വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ലേ​ക്ക് വ​രു​ന്ന ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ ആ​ധു​നി​ക ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യ നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​റി​ന്റെ 25ാം വാ​ർ​ഷി​കം രാ​ജ്യം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സാ​ഖി​റി​ലെ നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഓ​ൺ​ലൈ​നാ​യും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ദേ​ശീ​യ ഐ​ക്യ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ളി​ൽ പൗ​ര​ബോ​ധ​വും ദേ​ശീ​യ സ്വ​ത്വ​വും വ​ള​ർ​ത്തു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഹ​മ​ജ് രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു. ത​ന്നോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശം രാ​ജ്യ​ത്തി​ന്റെ ഉ​ജ്ജ്വ​ല​മാ​യ ഭാ​വി​ക്ക് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്രൗ​ഢോ​ജ്വ​ല വേ​ദി

ഹ​മ​ദ് രാ​ജാ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 2026 ‘ഇ​സ അ​ൽ ക​ബീ​ർ’ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് മു​ബാ​റ​ക് ജു​മു​അ പ്ര​ഖ്യാ​പി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ന്റെ ആ​ധു​നി​ക ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ശൈ​ഖ് ഈ​സ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ​യു​ടെ ജീ​വി​ത​വും നേ​ട്ട​ങ്ങ​ളും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 1783ൽ ​ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ​ഫ​ത്തേ​ഹ് ആ​ധു​നി​ക ബ​ഹ്‌​റൈ​ൻ സ്ഥാ​പി​ച്ച​ത് മു​ത​ലു​ള്ള ച​രി​ത്രം ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ദേ​ശീ​യ​ബോ​ധ​വും ശ​ക്ത​മാ​ക്കും. ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 98.4 ശ​ത​മാ​നം പി​ന്തു​ണ​യോ​ടെ​യാ​ണ് 2001ൽ ​നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന്റെ ഓ​ർ​മ പു​തു​ക്ക​ലാ​ണ് ഓ​രോ വ​ർ​ഷ​വും ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - 25th anniversary of National Action Charter; Ministry of Education celebrates with extensive programs
Next Story