24 മണിക്കൂറും കറക്ക് ചായ; ഷോപ്പുകൾക്ക് അനുമതി ലഭിച്ചേക്കും
text_fieldsമനാമ: കറക്ക് ചായ എല്ലാവർക്കും ഇഷ്ടമുള്ള പാനീയമാണ്. തോന്നുമ്പോഴെല്ലാം കറക്ക് ചായ കുടിക്കാൻ പക്ഷെ പറ്റില്ലല്ലോ. കടകൾക്ക് 24 മണിക്കൂറും തുറന്നിരിക്കാനുള്ള അനുമതിയില്ലാത്തതാണ് കാരണം.
എന്നാൽ അത് സാധ്യമാകാൻ പോകുകയാണ്. അർധരാത്രി കഴിഞ്ഞും ചായക്കടകൾ തുറക്കാൻ അനുമതി നൽകണമെന്ന നിർദേശം മുഹറഖ് മുനിസിപ്പാലിറ്റി അംഗീകരിച്ചു.
എത്ര കടകൾക്ക് അനുമതി നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അനുമതി നൽകുമെന്ന കാര്യം ഏകദേശം ഉറപ്പായി. കറക്ക് ഷോപ്പിനു മാത്രമല്ല, സലൂണുകൾ, ടയർ റിപ്പയർ, ഗാരേജുകൾ, മൊബൈൽ റിപ്പയറിങ്, ലോൺഡ്രി സ്ഥാപനങ്ങൾക്കും അനുമതി ലഭിച്ചേക്കും. ഫാർമസികൾക്ക് മാത്രമെ ഇതിന്റെ ആവശ്യമുള്ളൂ എന്ന് വാദവും കൗൺസിലിലുണ്ടായി.
അനുമതി നൽകുന്നതിനുമുമ്പ് ഗതാഗത ക്കുരുക്കുണ്ടാകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
മുഹറഖ് ഗ്രാൻഡ് പാർക്കിനുള്ളിൽ ഒരു ബഹുനില ഇവന്റ് ഹാൾ നിർമിക്കാനുള്ള നിർദേശമുൾപ്പെടെ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. ഇത് താമസക്കാർക്ക് വിവാഹങ്ങളും മറ്റ് സാമൂഹിക പരിപാടികളും നടത്താൻ പ്രയോജനപ്രദമാകും. മൾട്ടി ലെവൽ കാർ പാർക്ക്, പൊതു പാർക്ക്, ശൈഖ് സൽമാൻ അവന്യൂവിൽ കാൽനടക്കാർക്കായി പാലം എന്നിവക്കും കൗൺസിൽ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

