ഒരാഴ്ചക്കിടെ 212 നിയമവിരുദ്ധ താമസക്കാരെ നാടുകടത്തി
text_fieldsമനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന 212 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഡിസംബർ 21മുതൽ 27വരെയുള്ള ദിവസങ്ങളിൽ 860 തൊഴിൽ പരിശോധനകൾ നടത്തുകയും അതുവഴി 24 അനധികൃത വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
താമസ വിസ നിയമം ലംഘിച്ചവരാണ് പിടികൂടപ്പെട്ടവരിൽ അധികവും. ഇവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് കൈമാറിയിട്ടുണ്ട്. വിവിധ കച്ചവട സ്ഥാപനങ്ങളും തൊഴിലിടങ്ങളിലുമാണ് എൽ.എം.ആർ.എ സംഘം വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

