സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 20ാം ജൂബിലി ആഘോഷം
text_fields20ാം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ഇടവക ദിനാഘോഷവും ഒരു വർഷം നീണ്ടുനിൽക്കുന്ന 20-ാം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും നടന്നു. രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപന്‍ റൈറ്റ് റവ. പി. ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന 20-ാം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ അനാച്ഛാദനവും ചടങ്ങിൽ നടന്നു. ഇടവകയുടെ രൂപീകരണകാലം മുതൽ ഇടവകയുടെ വളർച്ചയിൽ പങ്കാളികളായ കുടുംബാംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇടവക വികാരി റവ. അനീഷ് സാമുവേൽ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാം സ്വാഗതവും ഇടവക ട്രസ്റ്റി ഷിബു ചാക്കോ നന്ദിയും രേഖപ്പെടുത്തി. ഇടവകയുടെ 20-ാം വാർഷിക റിപ്പോർട്ട് സെക്രട്ടറി. എബി വർഗീസ് അവതരിപ്പിച്ചു. സഭയുടെ ലക്ഷ്യമായ "ലൈറ്റ്ഡ് ടു ലൈറ്റ്ൺ" എന്ന സന്ദേശം ഉൾക്കൊണ്ട്, ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികളാണ് ഇടവക ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

