2026 ഹജ്ജ് സീസൺ: ടൂർ ഓപറേറ്റർമാർ അനുമതിക്ക് അപേക്ഷിക്കണം- ഹജ്ജ്, ഉംറ കാര്യ ഉന്നതാധികാര സമിതി
text_fieldsമനാമ: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് ടൂർ ഓപറേറ്റർമാർ 2026 സീസണിലേക്കുള്ള അനുമതിക്കായി അപേക്ഷിക്കണമെന്ന് ഹജ്ജ്, ഉംറ കാര്യ ഉന്നതാധികാര സമിതി അറിയിച്ചു.
ആഗസ്റ്റ് ഒന്നുവരെയാണ് അപേക്ഷ കാലയളവ്. സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്ക് അനുസൃതമായ പ്രാരംഭ തയാറെടുപ്പുകളുടെ ഭാഗമായാണിത്.
അതേസമയം, ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ബഹ്റൈൻ തീർഥാടകരുടെ ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് സെപ്റ്റംബർ 16ന് അവസാനിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
ഓരോ ടൂർ ഓപറേറ്ററും സേവനം നൽകാൻ ഉദ്ദേശിക്കുന്ന തീർഥാടകരുടെ എണ്ണം അപേക്ഷയിൽ വ്യക്തമാക്കണം. കുറഞ്ഞത് 90 ഉം പരമാവധി 800 ഉം തീർഥാടകരെ കൊണ്ടുപോകാനാണ് അനുവാദം. കൂടാതെ, കമ്മിറ്റിയുടെ സർക്കുലർ ഒന്നിന് അനുസൃതമായി സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്കും സമർപ്പിക്കണം. എല്ലാ ടൂർ ഓപറേറ്റർമാർക്കും നീതി, ഇസ്ലാമിക് കാര്യ, വഖഫ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഓഫിസ് ഉണ്ടാവണമെന്നും നിബന്ധനയുണ്ട്.
ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ടൂർ ഓപറേറ്റർമാർ അവരുടെ പാക്കേജുകൾ പരസ്യപ്പെടുത്താൻ പാടില്ലെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

