Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right2023 അ​വ​സാ​ന...

2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ച​ര​ക്ക്​ ക​യ​റ്റു​മ​തി ബി​ല്യ​ൺ ദീ​നാ​ർ

text_fields
bookmark_border
2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ച​ര​ക്ക്​ ക​യ​റ്റു​മ​തി ബി​ല്യ​ൺ ദീ​നാ​ർ
cancel


മ​നാ​മ: 2023 അ​വ​സാ​ന പാ​ദ​ത്തി​ലെ ബ​ഹ്​​റൈ​നി​ൽ നി​ന്നു​ള്ള ച​ര​ക്കു ക​യ​റ്റു​മ​തി ഒ​രു ബി​ല്യ​ൺ ദീ​നാ​റി​ല​ധി​കം ക​ട​ന്ന​താ​യി ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യു​ടെ ക​ണ​ക്കും ഇ​റ​ക്കു​മ​തി ചെ​യ്​​ത​വ​യു​ടെ ക​ണ​ക്കും പു​ന​ർ ക​യ​റ്റു​മ​തി​യു​ടെ വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​വ​സാ​ന പാ​ദ​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ 1.476 ബി​ല്യ​ൺ ദീ​നാ​റി​ന്‍റെ ച​ര​ക്കു​ക​ളാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്. തൊ​ട്ടു​മു​മ്പു​ള്ള വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലി​ത്​ 1.410 ബി​ല്യ​ണാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്​​ത ച​ര​ക്കു​ക​ളി​ൽ 69 ശ​ത​മാ​ന​വും 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. ചൈ​ന​യി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ ഇ​റ​ക്കു​മ​തി ന​ട​ന്നി​ട്ടു​ള്ള​ത്. 207 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്‍റെ ച​ര​ക്കു​ക​ളാ​ണ്​ ചൈ​ന​യി​ൽ​നി​ന്ന് ഈ ​കാ​ല​യ​ള​വി​ൽ ബ​ഹ്​​റൈ​നി​ലെ​ത്തി​യ​ത്. ര​ണ്ടാം സ്​​ഥാ​നം ബ്ര​സീ​ലി​നും മൂ​ന്നാം സ്​​ഥാ​നം യു.​എ.​ഇ​ക്കു​മാ​ണ്. ഇ​രു​മ്പ​യി​രാ​ണ്​ ഏ​റ്റ​വു​മ​ധി​കം ഇ​റ​ക്കു​മ​തി ന​ട​ന്നി​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്​ അ​ലൂ​മി​നി​യം ഓ​ക്​​സൈ​ഡും മൂ​ന്നാ​മ​ത്​ വി​മാ​ന എ​ൻ​ജി​ൻ ഭാ​ഗ​ങ്ങ​ളു​മാ​ണ്. മു​ൻ വ​ർ​ഷ​ത്തെ സ​മാ​ന കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ 10 ശ​ത​മാ​നം കു​റ​വാ​ണ്​ ക​യ​റ്റു​മ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തൊ​ട്ടു​മു​മ്പു​ള്ള വ​ർ​ഷ​ത്തെ സ​മാ​ന​കാ​ല​യ​ള​വി​ൽ 1.121 ബി​ല്യ​ൺ ദീ​നാ​റി​ന്‍റെ ഇ​ട​പാ​ടാ​ണ്​ ന​ട​ന്ന​ത്. 69 ശ​ത​മാ​നം ക​യ​റ്റു​മ​തി​യും 10 രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്കാ​ണ്​ ന​ട​ന്നി​ട്ടു​ള്ള​ത്. ഏ​റ്റ​വു​മ​ധി​കം ക​യ​റ്റു​മ​തി ന​ട​ന്നി​ട്ടു​ള്ള​ത്​ സൗ​ദി​യി​ലേ​ക്കും പി​ന്നീ​ട്​ യു.​എ.​യി​ലേ​ക്കു​മാ​ണ്. മൂ​ന്നാം സ്​​ഥാ​നം അ​മേ​രി​ക്ക​ക്കു​മാ​ണ്.

ക​യ​റ്റു​മ​തി​യി​ൽ മു​മ്പ​ൻ മി​ക്​​സ​ഡ്​ അ​ലു​മി​നി​യം അ​യി​രാ​ണ്. ര​ണ്ടാം സ്​​ഥാ​നം ഉ​രു​ക്കി​നും മൂ​ന്നാം സ്​​ഥാ​നം അ​ൺ​മി​ക്​​സ​ഡ്​ അ​ലു​മി​നി​യ​ത്തി​നു​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaexports growth
News Summary - 2023 Last quarter of cargo to reach billion dinars
Next Story