Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.എസ്​.എസ്​ മലയാള...

ജി.എസ്​.എസ്​ മലയാള പാഠശാല: പ്രവേശനം തുടരുന്നു

text_fields
bookmark_border
മനാമ: ബഹ്‌റൈന്‍ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ മലയാള പാഠശാല പ്രവേശനോല്‍ത്സവം വിഷു ദിനത്തില്‍ (ഏപ്രില്‍ 14) വൈകുന്നേരം 7.30ന് ആരംഭിക്കും. പുതിയതായി ആരംഭിക്കുന്ന മലയാള പാഠശാല പൂര്‍ണമായും കേരള സര്‍ക്കാരി​​െൻറ നിയന്ത്രണത്തിലുള്ളതും മലയാളം മിഷ​​െൻറ അംഗീകാരമുള്ള പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന്​ സംഘാടകർ അറിയിച്ചു. എല്ലാവര്‍ഷവും പരീക്ഷ നടത്തുന്നത് മലയാള മിഷന്‍റെ പൊതുവേദിയായ ബഹ്‌റൈന്‍ കേരളീയസമാജത്തില്‍ വച്ചായിരിക്കും.
ബഹ്‌റൈന്‍ കേരളീയ സമാജയത്തി​​െൻറയും മലയാളം മിഷ​​െൻറയും പരിചയ സമ്പന്നരായ അധ്യാപകരുടെ പരിശീലനം ലഭിച്ച അധ്യാപകരാണ് ഇവിടെ ക്ലാസ്സുകള്‍ എടുക്കുന്നത്. ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരും. എല്ലാദിവസവും വൈകിട്ട്7.30 മുതല്‍ ജി.എസ്.എസ്. ഓഫീസില്‍ പേര് രജിസ്​റ്റര്‍ ചെയ്യാവുന്നതാണ്. ​േഫാൺ: 39932144, 39882437, 39275221.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story