Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ സോഷ്യൽ ആൻറ്​...

ബഹ്​റൈൻ സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു

text_fields
bookmark_border
മനാമ: ബഹ്​റൈൻ  സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. അസോസിയേഷ​​െൻറ ഗുദൈബിയ ആസ്ഥാനത്ത്‌ ജൂലൈ 17 ന്​ വൈകിട്ട്‌ ഏഴുമുതൽ രാമായണ മാസാചരണം ആരംഭിക്കുമെന്ന് ആക്​ടിങ്​ പ്രസിഡൻറ്​ ജയകുമാർ.ആർ.പിള്ള, ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ എന്നിവർ അറിയിച്ചു. വൈകിട്ട്‌  രാമായണം പാരായണം, ഭജന, മഹാപ്രസാദം എന്നിവയുണ്ടായിരിക്കും. വ്യാഴം , വെള്ളി ദിവസങ്ങളിൽ ബഹറൈനിലെ ലെ പ്രമുഖ കലാകാരന്മാർ  അവതരിപ്പിക്കുന്ന വിശേഷാൽ ഭജനകളും എല്ലാ വെള്ളിയാഴ്​ചയും രാമായണ പ്രഭാഷണവും ഉണ്ടായിരിക്കും. 
വിദ്യാർത്ഥികൾക്ക്‌ രാമായണ പാരായണത്തിനുള്ള അവസരത്തിനൊപ്പം മികച്ച പാരായണത്തിനു പ്രോത്‌സാഹനസമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. രാമായണത്തെ സംബന്ധിക്കുന്ന ചോദ്യോത്തര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. 
അസോസിയേഷൻ  അംഗങൾക്കും അംഗങ്ങൾ അല്ലാത്തവർക്കും രാമായണ മാസാചരണ പരിപാടികളിൽ പങ്കെടുക്കാം. ആഗസ്റ്റ്‌ 16 നു രാമായണ മാസ സമാപനവും നടക്കും. രാമായണ മാസാചരണത്തിൽ പാരായണം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും, മാഹാപ്രസാദം, ദിവസ പൂജ എന്നിവ നടത്തുവാൻ താത്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾക്ക്‌ ജനറൽ സെക്രട്ടറി സന്തോഷ്​കുമാർ  ‭(39222431)‬, കൺവീനർ ബാലചന്ദ്രൻ കൊന്നക്കാട്‭(39278441)‬‌  എന്നിവരെ വിളിക്കുക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story