ഒാട്ടം െഫയറിന് ഉജ്ജ്വല തുടക്കം
text_fieldsമനാമ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോകൃത മേളകളിലൊന്നായ ‘ഒാട്ടം ഫെയറി’ന് ഉജ്ജ്വല തുടക്കം. വ്യാപാര, വ്യവസായ, ടൂറിസം മന്ത്രി സയിദ് അൽസയാനിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം വ്യാപാര, വ്യവസായ, ടൂറിസം മന്ത്രാലയം സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഹമുദ് ആൽ ഖലീഫ നിർവ്വഹിച്ചു.
ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവൻഷൻ സെൻററിൽ നടക്കുന്ന മേള ഫെബ്രുവരി ഒന്നിനാണ് സമാപിക്കുക. അടുത്ത ഒമ്പത് നാളുകളിലായി ഒന്നരലക്ഷത്തോളം സന്ദർശകർ ഇവിടെ എത്തുമെന്നാണ് കരുതുന്നത്. 18 രാജ്യങ്ങളിൽ നിന്നായി 750 ഒാളം സ്റ്റാളുകൾ പ്രദർശനത്തിെൻറ ഭാഗമായുണ്ടാകും. ഒരു ദിനാറാണ് പ്രവേശന ഫീസ്. 12 വയസിന് താെഴയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും തുടർന്ന് നാലുമുതൽ രാത്രി 10 വരെയും പ്രവേശനം ഉണ്ടാകും. നാളെ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയും 27,28,29,30 തിയ്യതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും തുടർന്ന് നാലുമുതൽ രാത്രി 10 വരെയുമാണ് പ്രവേശനം. ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശനം ഉണ്ടാകും. 28,29 തിയ്യതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ വനിതകൾക്ക് മാത്രമായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
